ചെന്നൈ: സന്തോഷ് ട്രോഫി ദക്ഷിണമേഖലലയിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തെലങ്കാനയെയാണ് കേരളം കീഴടക്കിയത്.
കേരളത്തിനുവേണ്ടി ഫിറോസും സീസണുമാണ് ഗോളുകള്‍ നേടിയത്.
മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ കേരളം കളി തുടങ്ങി 10-ാം മിനിറ്റില്‍ കേരളം ലീഡ് നേടി. ഫിറോസാണ് ലീഡ് നേടിക്കൊടുത്തത്. പിന്നീട് 45-ാം മിനിറ്റില്‍ സീസണും കേരളത്തിനായി ലക്ഷ്യം കണ്ടു.
കഴിഞ്ഞ മത്സരത്തില്‍ തമിഴ്നാടിനോട് തെലങ്കാന പരാജയപ്പെട്ടിരുന്നു. കേരളത്തിന്റെ അടുത്ത മത്സരം തമിഴ്നാടുമായാണ്. ഈ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. സമനിലയാല്പോലും തമിഴ്നാട് അടുത്ത റൗണ്ടിലേക്ക് മുന്നേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: