അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: വിന്‍ഡീസ് ഫൈനലില്‍

Thursday 11 February 2016 10:50 pm IST

മിര്‍പപൂര്‍: ആതിഥേയരായ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിനു കീഴടക്കി വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ 226 റണ്‍സിനു പുറത്തായ ബംഗ്ലാദേശിനെതിരെ, 48.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു വിന്‍ഡീസ്. ഞായറാഴ്ചത്തെ ഇന്ത്യ എതിരാളികള്‍. ഷാമര്‍ സ്പ്രിംഗറിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനമാണ് കൈവിട്ട നിലയില്‍നിന്ന് വിന്‍ഡീസിനെ ഫൈനലിലെത്തിച്ചത്. 88 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ പുറത്താകാതെ 62 റണ്‍സെടുത്തു ഷാമര്‍. ബൗളിങ്ങില്‍ രണ്ടു വിക്കറ്റും നേടി. നായകന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ പ്രകടനവും വിന്‍ഡീസിനെ തുണച്ചു. 59 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും അടക്കം 60 റണ്‍സ് നേടി ഹെറ്റ്‌മെയര്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി നായകന്‍ മെഹ്ദി ഹസന്‍ മിറാസ് (60) അര്‍ധശതകം നേടി. 36 റണ്‍സെടുത്ത മുഹമ്മദ് സയിഫുദ്ദീന്‍ നായകന്പിന്തുണ നല്‍കി. അഞ്ച് വിക്കറ്റിന് 113 എന്ന നിലയില്‍ പതറിയ ആതിഥേയരെ ആറാം വിക്കറ്റില്‍ 85 റണ്‍സ് ചേര്‍ത്ത ഈ സഖ്യമാണ് രക്ഷിച്ചത്. വിന്‍ഡീസിനായി കീമോ പോള്‍ മൂന്നും, ഷാമര്‍, ചിമാര്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു. ഷാമര്‍ സ്പ്രിംഗറാണ് കളിയിലെ താരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.