തൃപ്പൂണിത്തുറ പുസ്തകോത്സവവേദിയില്‍ ദീനദയാല്‍ അനുസ്മരണം

Thursday 11 February 2016 10:57 pm IST

തൃപ്പൂണിത്തുറ: ദീനദയാല്‍വിഭാവനം ചെയ്ത ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാണെന്നും കമ്മ്യൂണിസവും മുതലാളിത്തവും താല്‍ക്കാലിക വിജയം നേടിയാലും അവപരാജയപ്പെട്ടുവെന്ന് ദിര്‍ഘവീഷണത്തോടെ മനസിലാക്കിയ വ്യക്തിയാണ് ദീനദയാലെന്നും കെ. രാമന്‍പിള്ള അനുസ്മരിച്ചു. ഭാരതീയദര്‍ശനങ്ങളിലും വേദാപനിഷത്തുക്കളില്‍നിന്നും ധര്‍മ്മശാസ്ത്രങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടിട്ടാണ് ഏകാത്മമാനവദര്‍ശനമെന്ന് രൂപം നല്‍കിയതെന്നും കെ.രാമന്‍പിള്ള അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറ പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ദീനാദയാല്‍ അനുസ്മരണ ദിനത്തിലെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.ശശിശങ്കറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ.വിജയകുമാര്‍, അഡ്വ.പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. അരുണ്‍കല്ലാത്ത് സ്വാഗതവും കെ.കൃഷ്ണകുമാര്‍ നന്ദിയും രേഖപ്പെടുത്തി. പുസ്തകോത്സവം അഞ്ചാംദിനത്തില്‍ 'കാവ്യ സന്ധ്യ' നടത്തി. 15 ഓളം കവികള്‍ അവരവരുടെ കവിതകള്‍ അവതരിപ്പിച്ചു. പ്രഫുല്ലന്‍ തൃപ്പൂണിത്തുറയുടെ നേതൃത്വത്തില്‍ നടന്ന കാവ്യസന്ധ്യയില്‍ സല്‍ക്കല വിജയന്‍, പ്രൊഫ.ഉണ്ണിത്താന്‍, മദന മോഹനന്‍, കൊച്ചനിയന്‍, രാജലക്ഷ്മി മേനോന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. നാളെ സമാപന സഭയില്‍ വൈകിട്ട് 6 ന് ആര്‍എല്‍വി രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന 'കഥകളി ഡെമോണ്‍സ്‌ട്രേഷന്‍.' മദ്ദളം കലാമണ്ഡലം ഹരി, ചെണ്ട-കലാമണ്ഡലം രജീഷ്. പുസ്തകോത്സവം എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 8.30 വരെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.