കൊച്ചി: തപസ്യ കലാ സാഹിത്യ വേദിയുടെ സഹ്യസാനു യാത്രയ്ക്ക് കോതമംഗലം കോട്ടപ്പടിയില്‍ സ്വീകരണം നല്കി. കോതമംഗലം പ്രണവം മനശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ ഡോ.വി.സജികുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ക്ഷേത്രിയ സമ്പര്‍ക്ക പ്രമുഖ് എ.ആര്.മോഹനന് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. പി.ജി. ഹരിദാസ് യാത്രാ സന്ദേശം നല്കി. ചടങ്ങില്‍ തിയ്യാട്ട് കലാകാരന് വി.സുബ്രഹ്മണ്യന്, വാദ്യകലാകാരന് കോഴിക്കോട് ഉണ്ണികൃഷ്ണന്, കവി കെ.കെ. വിശ്വംഭരന്, രാഷ്ട്രപതിയുടെ നാഷണല്‍ ഫെല്ലോഷിപ്പ് നേടിയ സുഷമ ടീച്ചര്‍, ദേവിക ഹരികുമാര്‍, ചിത്രകാരന് വി.എസ്.സജീവ് എന്നിവരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.ധനേഷ് കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭൂതിഭൂഷണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അയിരൂര്‍ ശശി നന്ദിയും പറഞ്ഞു. അഡ്വ.കെ.പി.വേണുഗോപാല്‍ മറുപടി പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: