കാണാതായ സ്നാപ്ഡീല്‍ ജീവനക്കാരിയെ കണ്ടെത്തി

Friday 12 February 2016 12:10 pm IST

ന്യൂദല്‍ഹി: ബുധനാഴ്ച രാത്രിമുതല്‍ കാണാതായ സ്നാപ്ഡീല്‍ ജീവനക്കാരി ദീപ്തി ശര്‍മ്മയെ (24) പാനിപ്പത്തില്‍ നിന്നും കണ്ടെത്തി. ഗാസിയാബാദില്‍ നിന്നും ജോലി കഴിഞ്ഞ് ഇറങ്ങിയശേഷമാണ് ദീപ്തിയെ കാണാതായത്. പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെ ദീപ്തി തന്നെയാണ് താന്‍ പാനിപ്പത്തില്‍ ഉള്ള വിവരം അറിയിച്ചത്. ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ച്‌ ദീപ്തി പിതാവിന് ഫോണ്‍ ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിയ കുടുംബാംഗങ്ങള്‍ ദീപ്തിയുമായി വീട്ടിലേക്ക് മടങ്ങി. ഗാസിയാബാദ് ബസ് സ്റ്റാന്റിലേക്ക് പോകാനായി വൈശാലി മെട്രോ സ്റ്റേഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ ദീപ്തിയെ പിന്നീട് കാണാതാവുകയായിരുന്നു. സ്നാപ്പ് ഡീല്‍ സ്ഥാപകനായ കുനാല്‍ ബഹല്‍ ദീപ്തിയെ കണ്ടെത്തുന്നതിനായി പോലീസിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.