കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ കൊടിയേറ്റ് നാളെ

Friday 12 February 2016 7:14 pm IST

ആലപ്പുഴ: കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. ഉച്ചയ്ക്ക് 12ന് തന്ത്രി കുര്യാറ്റുപുറത്ത് കെ.ഇ. നാരായണഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയറ്റ് നടക്കും. രാത്രി 9ന് താലപ്പൊലി എതിരേല്പ്, അന്നേദിവസം രാവിലെ 11ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, വി.കെ. കുമാരന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. 15ന് വൈകിട്ട് ഏഴിന് തിരുവാതിരകളി, രാത്രി 9.30ന് നാടകം. 16ന് രാത്രി 7ന് സംഗീതകച്ചേരി, 17ന് രാത്രി 7ന് ദേശതാലപ്പൊലി, തുടര്‍ന്ന് കഥകളി. 18ന് രാത്രി 9ന് ഗാനമേള. 19ന് രാത്രി 9.30ന് മുടിയേറ്റ്, 2.ന് രാത്രി 9ന് തോല്‍പാവക്കൂത്ത്, 21ന് വൈകിട്ട് 7ന് പാലക്കുളം പടയണി വരവ്, 7.30ന് നാടകം, 9.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 22ന് വൈകിട്ട് 5.30ന് ട്രിപ്പിള്‍ തായമ്പക, രാത്രി 8ന് നവീനഭക്തിഗാനാമൃതം, 11ന് മകം പടയണി വരവ്, 23ന് വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്, രാത്രി 10.30ന് നൃത്തനാടകം. പുലര്‍ച്ചെ 2ന് ആറാട്ടുവരവ്, ഗരുഡന്‍ തൂക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.