ചേര്‍ത്തല: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്‍പ്പന നികുതി വകുപ്പിന്റെ ഏകപക്ഷീയ നടപടികള്‍ നിര്ത്തിവെയ്്ക്കുക, കടകളില്‍ പോലീസിനെ ഉപയോഗിച്ച് അന്യായമായി നടത്തുന്ന പരിശോധന ഒഴിവാക്കുക, വഴിയോര കച്ചവടം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുാക്കാത്ത തരത്തില്‍ സര്‍ക്കാര്‍ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 16 ന് നടത്തുന്ന കടയടപ്പ് സമരത്തില്‍ നഗരത്തിലെ വ്യാപാരികളെ പങ്കെടുപ്പിക്കാന്‍ സമിതി ചേര്‍ത്തല യൂണിറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജി. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍. രാമചന്ദ്രന് ഉണ്ണി, ബേബി തുമ്പയില്‍, ഇ.കെ. തമ്പി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: