കൗണ്‍സില്‍ അംഗങ്ങളുടെ ആശുപത്രി പരിശോധന രോഗികളെ വലച്ചു

Friday 12 February 2016 8:59 pm IST

അമ്പലപ്പുഴ: മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളുടെ ആശുപത്രി പരിശോധന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികളെ വലച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും വിലയിരുത്തുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയാണ് രോഗികളെ വലച്ചത്. ഇന്നലെ രാവിലെയാണ് കൗണ്‍സിലിന്റെ മൂന്നംഗസംഘം മെഡിക്കല്‍ കോളേജില്‍ എത്തിയത്. കൗണ്‍സിലംഗങ്ങള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജന്മാര്‍ ഒഴികെയുള്ള ഡോക്ടര്‍മാരെ കോളേജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഡ്യൂട്ടി ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ കോളേജിലേക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വിളിച്ചുവരുത്തിയതോടെ ആശുപത്രിയില്‍ ഒപി വിഭാഗത്തിലും വിവിധ വാര്‍ഡുകളിലും രോഗികള്‍ക്ക് ചികിത്സ മുടങ്ങുകയായിരുന്നു. കോളേജില്‍ ഏഴുമണിക്കൂറോളമാണ് ഡോക്ടര്‍മാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ അടുത്ത് വിവരങ്ങള്‍ നല്‍കാനായി നില്‍ക്കേണ്ടി വന്നത്. കോളേജിന്റെ അംഗീകാരം നിലനിര്‍ത്തുന്നത് സംബന്ധിച്ച് പരിശോധനയ്ക്കാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.