ചെങ്ങന്നൂര്‍: വില്‍പ്പനക്കായി കോണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് വേങ്ങൂര്‍ പടിഞ്ഞാറ്റ് വീട്ടില്‍ രാജീവി(20) നെയാണ് എക്സൈസ് ഇന്‍സ്പക്ടര്‍ ആര്.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യവിവരത്തെതുടര്‍ന്ന് ഹാച്ചറി ജംഗ്ഷന് സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.
ഇയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍ വില്‍പ്പനക്കായി ഒളിപ്പിച്ചിരുന്ന പത്ത് പൊതികളാക്കി ഉണക്കി സൂക്ഷിച്ച 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ജംഗ്ഷന് കേന്ദ്രീകരിച്ചും പരിസരപ്രദേശങ്ങളിലുമായി വ്യാപകമായി കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടന്നുള്ള വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അസി.എക്സൈസ് ഇന്‍സ്പക്ടര്‍ എം.ജെ. ജോര്‍ജ്, സിവില്‍ ഓഫീസര്‍മാരായ പത്മകുമാര്‍, അശോക് കുമാര്‍, രാജേഷ്, വികാസ്, അരുണ്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: