തൃശൂര്‍: വീക്ഷണം പത്രത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയെന്ന പരാതിയില്‍ കെ.പി.സി.സി സെക്രട്ടറിയും, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
ആലുവ അര്‍ബന്‍ ബാങ്ക് ചെയര്മാന് കൂടിയായ ബി.എ അബ്ദുള്‍ മുത്തലീബും വൈസ് ചെയര്‍മാനായ ജോസി പി.ആന്‍ഡ്രൂസും ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജ് കെ.പി.സുലൈഖയുടെ ഒത്താശയോടെ ആലുവ അര്‍ബന്‍ ബാങ്ക് പ്രധാന ശാഖയില്‍ വീക്ഷണം പ്രിന്റിങ് ആന്‍ഡ് പബഌഷിങ് കമ്പനിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി, വീക്ഷണത്തിന്റെ പേരില്‍ വരുന്ന ചെക്കുകള്‍ ഈ വ്യാജ അക്കൗണ്ടില്‍ കൂടി മാറ്റിയെടുക്കുകയും, മാനേജര്‍ ഇന്‍ചാര്‍ജ്ജ് കെ.പി.സുലൈഖ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നുമാണ് കേസ്.
2012ല്‍ ഇത് സംബന്ധിച്ച് വി.എ.ഹംസ നല്കിയ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നതില് അനുകൂല റിപ്പോര്‍ട്ട് നല്കി നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്കിയ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചു. വീണ്ടും ഹര്‍ജി നല്‍കിയതിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ജഡ്ജ് എസ്.എസ്. വാസന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: