പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ പ്രതികള്‍ റിമാന്‍ഡില്‍

Friday 12 February 2016 10:17 pm IST

കുമരകം: പോലീസ് സ്‌റ്റേഷനില്‍ കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡുചെയ്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ കുമരകം പോലീസ് സ്‌റ്റേഷന്‍വളപ്പിലെ ടൂറിസ്റ്റ് പോലീസ് സ്‌റ്റേഷന്റെ ജനാലചില്ലുകളായിരുന്നു പ്രതികള്‍ തകര്‍ത്തത്. കുമരകം സ്വദേശികളായ ഇടയാട്ടില്‍ ശ്രീജു(22), കൊച്ചുപറമ്പില്‍ രഞ്ജിത്ത്(22)പുത്തന്‍പുരയില്‍ ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ പോലീസിന്റെ പരിശോധനയില്‍ വണ്ടിക്ക് വേണ്ടുന്ന രേഖകള്‍ കൈവശമില്ലാതിരുന്നതിനാല്‍ പോലീസ് നേരത്തെ ഇവരുടെ പേരില്‍ കേസെടുത്തിരുന്നു. ഈ വൈരാഗ്യമാണ് സ്റ്റേഷനാക്രമണത്തിന് പ്രതികളെ പ്രേരിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഇരുളില്‍ മറഞ്ഞിരുന്നാണ് കൃത്യം നിര്‍വ്വഹിച്ചത്. സംഭവത്തിന്റെ അടുത്തദിവസംതന്നെ വെസ്റ്റ് സിഐ ഗിരീഷ്.പി.സാരഥി സ്റ്റേഷനിലെത്തി അന്വേഷണം നടത്തുകയും എസ്‌ഐ വി.വി.നടേശന്‍, എ.എസ്.ഐ അജിത്ത്, സിപിഒ ബിനോയി, ബിജുമോന്‍, സിബി എന്നിവര്‍ ചേര്‍ന്ന് സാഹചര്യ തെളിവിന്റെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.