കല്ലമ്പലം: ബൈക്കപകടത്തെ തുടന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തോട്ടയ്ക്കാട് വിജയ വിലാസത്തില്‍ വിക്രമക്കുറുപ്പിന്റെയും അംബികകുമാരിയുടെയും മകന് വി.എ. അഖില്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് മണമ്പൂര്‍ പന്തടിവിളയിലായിരുന്നു അപകടം നടന്നത്. മണമ്പൂരില്‍ നിന്നും നാലുമുക്കിലേക്കുള്ള സുഹൃത്തിന്റെ് വീട്ടില്‍ പഠന സംബന്ധമായ പുസ്തകം കൈമാറാന്‍ ബൈക്കില്‍ പോകുകയായിരുന്നു. പന്തടി വിളയില്‍ എത്തിയപ്പോള്‍ എതിര് ദിശയില്‍ നിന്ന് വന്ന ഓട്ടോയില്‍ ഇടിച്ച് റോഡില്‍ തെറിച്ചു വീഴ്ന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. സഹോദരി ആരതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: