കാടും നദികളും വയലുകളും മലയാളിക്ക് അന്യമാകുന്നു: എസ്. രമേശന്‍ നായര്‍

Friday 12 February 2016 10:24 pm IST

കോതമംഗലം: കാടും നദികളും വയലും മലയാളിക്ക് അന്യമാവുകയാണെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് എസ്. രമേശന്‍നായര്‍ അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സഹ്യസാനുയാത്രയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. മലയാളിയുടെ മലയാളത്തനിമയും നമുക്ക് നഷ്ടമായിരിക്കുന്നു. ഇന്ന് കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാതെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് അയക്കുവാനാണ് ഇഷ്ടപ്പെടുന്നത്. നമ്മുടെ കാര്‍ഷിക സംസ്‌കാരം അട്ടിമറിച്ചു, നെല്‍വയലുകള്‍ ഇല്ലാതായി. പ്രകൃതിയെ മനുഷ്യന്‍ നശിപ്പിക്കുന്നു. കുളങ്ങളും കിണറുകളും വറ്റിവരളുന്നു. ശുദ്ധജലം കിട്ടാക്കനിയാകുന്നു. ഈ ദുരവസ്ഥയ്ക്ക് മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോതമംഗലം സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഇ.എന്‍.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. തപസ്യ ജില്ലാ സെക്രട്ടറി അജിത് പാനിപ്ര ആമുഖ പ്രസംഗവും സ്വാഗതസംഘം രക്ഷാധികാരി ഡോ. അനില്‍ വൈദ്യമംഗലം മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാനസമിതിയംഗം ഡോ.ബാലകൃഷ്ണന്‍ മുളവയല്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ.വിജയകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ സതീഷ്, ബാബു എന്നിവര്‍ സംസാരിച്ചു. ഭൂതിഭൂഷണ്‍ നായര്‍ സ്വാഗതം പറഞ്ഞു. യാത്രയ്ക്ക് നേര്യമംഗലത്തും ഉജ്ജ്വല സ്വീകരണം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.