പൊന്‍കുന്നം: റോഡ് വികസനത്തിന്റെ ഭാഗമായി ഓട നിര്‍മിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ ജലവിതരണ പൈപ്പ് തകര്‍ന്നു. പൊന്‍കുന്നം-പാലാ റോഡില്‍ പൊന്‍കുന്നം പള്ളിക്കു സമീപമാണ് ജവലിതരണ പൈപ്പ് പൊട്ടിയത്.
ഒരു മാസം മുമ്പ് സ്ഥാപിച്ച പൈപ്പുകളാണ് പൊട്ടിയത്. ഇതുമൂലം കുടിവെള്ള വിതരണം തടസപ്പെടുകയും കുടിവെള്ളം പാഴാകുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണം.
ഇതിനു പുറമേ സമാനമായ രീതിയില്‍ ബിഎസ്എന്‍എലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ അടക്കം പല സ്ഥലത്തും മുറിഞ്ഞു കിടക്കുകയാണ്. ഇതുമൂലം ഫോണ്‍- ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ദുരിതത്തിലാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: