കടയടപ്പ് സമരം

Friday 12 February 2016 10:33 pm IST

കാഞ്ഞിരപ്പള്ളി: നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അന്യായമായ നടപടിയില്‍ പ്രതിഷേധിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി 16ന് കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റി യോഗം അറിയിച്ചു. കടയടപ്പ് സമരത്തില്‍ മേഖലയിലെ മുഴുവന്‍ വ്യാപാരികളും പങ്കെടുക്കും. യോഗത്തില്‍ പ്രസിഡന്റ് കെ. ജെ. ചാക്കോ കുന്നത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി മാത്യു ചാക്കോ വെട്ടിയാങ്കല്‍, വി. എം. അബ്ദുള്‍ സലാം വാഴേപറമ്പില്‍, ടി. എം. ജോണി തുണ്ടത്തില്‍, എ. ആര്‍. മനോജ് അമ്പാട്ട്, പി. കെ. അന്‍സാരി പുതുറമ്പില്‍, ബെന്നിച്ചന്‍ കുട്ടന്‍ചിറ, ജോമി സ്‌കറിയ അക്കരക്കുളംതുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.