കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് ജില്ലാശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പി.ജയരാജന്റെ കീഴടങ്ങല്‍ പതിറ്റാണ്ടുകളായി സിപിഎം തുടര്‍ന്ന് വരുന്ന അക്രമരാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് പ്രസ്ഥാവനയില്‍ പറഞ്ഞു. പണവും സ്വാധീനവും കയ്യൂക്കും കൊണ്ട് എല്ലാ കാലത്തും നീതിന്യായ വ്യവസ്ഥയുടെ കണ്ണ് മൂടിക്കെട്ടാനാവില്ല. ജനാധിപത്യവ്യവസ്ഥയില്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കൊണ്ട് എല്ലാ കാലവും ആര്‍ക്കും പ്രവര്‍ത്തിക്കാനാവില്ലെന്ന് സിപിഎം തിരിച്ചറിയണം. സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ജയരാജന്റെ കീഴടങ്ങല്‍. നാളിതുവരെയായി ജില്ലയില്‍ നടന്ന കൊലപാതക പരമ്പരകളില്‍ സിപിഎം നേതൃത്വത്തിനുള്ള പങ്ക് പുറത്ത് വരുന്നത് ശുഭോതര്‍ക്കമാണ്. ജില്ലയില്‍ സമാധാനപരമായ അന്തരീക്ഷം പുലരണമെന്നാണ് ബിജെപിയുടെ താല്പര്യമെന്നും സിപിഎം ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അക്രമങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും സത്യപ്രകാശ് പറഞ്ഞു.
കുടുക്കിമൊട്ടയില്‍ സാമൂഹ്യവിരുദ്ധര്‍ ജന്മഭൂമി പത്രക്കെട്ട് നശിപ്പിച്ചു
കുടുക്കിമൊട്ട: കുടുക്കിമൊട്ടയില്‍ സാമൂഹ്യവിരുദ്ധര്‍ ജന്മഭൂമി പത്രക്കെട്ടുകള്‍ നശിപ്പിച്ചു. കുടുക്കിമൊട്ട കട്ടേരിപ്പീടികക്ക് സമീപത്താണ് സംഭവം. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. പത്രക്കെട്ട് അഴിച്ച് മുഴുവന്‍ കീറിയെറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: