ജയരാജന്റെ അറസ്റ്റ് കേരള ജനതയ്ക്ക് വലിയ ആശ്വാസം

Saturday 13 February 2016 4:38 am IST

കേരള ജനതയ്ക്ക് വലിയ ആശ്വാസം നൽകുന്നന്നതാണ് സിപി‌എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റ്. ഒരു പരിധി വരെ കണ്ണൂരിലെ സംഘർഷങ്ങൾ ഇല്ലാതാക്കാൻ ഈ അറസ്റ്റിനു കഴിയുമെന്നതിൽ സംശയമില്ല. മലബാർ ഭാഗത്തു നടന്ന പല കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ കമ്മ്യൂണിസ്റ്റ്‌ നേതാക്കൻമാരാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഇത് വരെയുള്ള കാലങ്ങളിൽ കൊല നടത്തുന്നവർ മാത്രമായിരുന്നു പിടിക്കപ്പെട്ടിരുന്നത്. എന്നാൽ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപെട്ടിരുന്നില്ല. ഭരണ സ്വാധീനമുപയോഗിച്ചും ഭീഷണിപ്പെടുത്തിയും നിയമത്തിനു പിടികൊടുക്കാതെ ഇത്രയും കാലം മാർക്സിസ്റ്റ് നേതാക്കന്മാർ രാജകീയ ജീവിതം നയിച്ചു വന്നു. ആ സാഹചര്യത്തിന് മാറ്റം വന്നു എന്നത് സമാധാനം ആഗ്രഹിക്കുന്ന ഏവർക്കും സന്തോഷമുളവാക്കുന്ന കാര്യമാണ്. ഇനി മാർക്സിസ്റ്റ് ഇതര സംഘടനകൾക്ക് ഒരു പരിധി വരെ സമാധാനത്തോടെ സംഘടനാ പ്രവർത്തനങ്ങൾ നടത്താമെന്ന് തോന്നുന്നു, ഇവരെ ഭയന്ന് പത്തും പതിനഞ്ചും കൊല്ലം സ്വന്തം നാട്ടിലേക്കു വരാൻ കഴിയാതെ അന്യനാട്ടിൽ കഴിയുന്നവരുണ്ട്. കൂത്തു പറമ്പിലെ ഒരു ബിജെപി പ്രവർത്തകന്റെ വീട്ടിനകത്തെ പടിഞ്ഞാറ്റയിൽ കുലച്ചു നില്ക്കുന്ന തെങ്ങ് മാത്രം മതി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ക്രൂരതയുടെ ഭീകരത മനസ്സിലാക്കാൻ. കൊലയാളികളും ഗൂഢാലോചന നടത്തിയവരും ജയിലിൽ പോകുന്നതോടു കൂടി ഇവർക്കൊക്കെ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു വരവിന് അവസരമൊരുക്കും. നാട്ടിൽ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കപ്പെടും. ജയകൃഷ്ണൻ മാസ്റ്റർ, ടിപി ചന്ദ്രശേഖരൻ തുടങ്ങിയ കൊലപാതകങ്ങളും മാറാട്, പരുമല ദേവസ്വം ബോർഡ്‌ കോളേജ് തുടങ്ങിയ കൂട്ടക്കൊലകളും ഉൾപ്പടെയുള്ള പൈശാചികകുറ്റകൃത്യങ്ങൾ സിബിഐ അന്വേഷണത്തിന് വിധേയമാക്കി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗൂഡശക്തികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് ഇത്തരുണത്തിൽ ആവശ്യപ്പെടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.