പുനലൂര്‍: പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 2007ല്‍ കാണാതായ ധ്വജവാഹനമായ ഗരുഡവിഗ്രഹം കഴിഞ്ഞദിവസം കണ്ടുകിട്ടി. രാത്രി 10ന് റോഡുവഞ്ചിക്ക് സമീപമുള്ള പടികെട്ടിന് സമീപം സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു വിഗ്രഹം. ക്ഷേത്രജീവനക്കാരാണ് കണ്ടത്. തുടര്‍ന്ന് പോലീസും ക്ഷേത്രോപദേശസമിതി ഭാരവാഹികളും എത്തി ക്ഷേത്രനടയില്‍ വിഗ്രഹം സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം നടത്തിയ ദേവപ്രശ്നത്തില്‍ ഗരുഡവിഗ്രഹം തിരികെ കിട്ടുമെന്ന് തെളിയുകയുണ്ടായി. അതിന്റെ പരിഹാര ക്രിയകള്‍ നടക്കവെയാണ് ഇന്നലെ വിഗ്രഹം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: