കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Saturday 13 February 2016 11:13 am IST

കൊല്ലം: വില്‍പ്പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കൊല്ലം മൈലക്കാട് കൂട്ടാണിപുരം വീട്ടില്‍ ജോസഫ് (19), കൊല്ലം കൂട്ടിക്കട ആയിരംതെങ്ങ് ചേരി മഞ്ജീരം വീട്ടില്‍ അനന്തു (19) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും യുവാക്കള്‍ സ്ഥിരമായി ബൈക്കുകളില്‍ കഞ്ചാവ് കടത്തുന്നതായി കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റക്‌സ് ബോബി അര്‍വിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം എസ്എന്‍ കോളേജ് ജംഗ്ഷനില്‍ ശാരദാമഠത്തിന് സമീപം വച്ച് ഒന്നര കിലോ കഞ്ചാവുമായി ജോസഫും, അനന്തുവും പോലീസ് പടിയിലായത്. കഞ്ചാവ് ചെറുപൊതികളിലാക്കി എസ്എന്‍ കോളേജ് ജംഗ്ഷനിലെത്തി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മയ്യനാട്, കൂട്ടിക്കട തുടങ്ങിയ സ്ഥലങ്ങളിലുള്ള ചെറുപ്പക്കാര്‍ക്കുമാണ് ഇവര്‍ സ്ഥിരമായി വിതരണം ചെയ്യുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ ഇവരെ വില്‍പ്പനക്ക് സഹായിക്കുന്ന സുഹൃത്തുക്കളെക്കുറിച്ചും ഇടപാടുകാരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം എസിപി ലാല്‍ജി, കൊല്ലം ഈസ്റ്റ് സിഐ പങ്കജാക്ഷന്‍, എസ്‌ഐ ആര്‍.രാജേഷ്‌കുമാര്‍, ഷാഡോ എസ്‌ഐ മഹേഷ്പിള്ള, അഡീഷണല്‍ എസ്‌ഐ സുരേഷ്‌കുമാര്‍, ബാബുകുമാര്‍, വേണു, ജോസ്പ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനന്‍ബാബു, ബൈജു.പി.ജറോം, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിലാല്‍, മണികണ്ഠന്‍, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി കൂടുതല്‍ ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.