കോഴിക്കോട്: കഞ്ചാവുമായി യുവാവ് പിടിയില്‍. 5.300 കി.ഗ്രാം കഞ്ചാവുമായി ഇന്നലെ വൈകുന്നേരം തളിക്കുളത്തിന് സമീപത്ത് വെച്ചാണ് കണ്ണൂര്‍ കൂത്തുപ്പറമ്പ് സഫിയ മന്‍സില്‍ ഫൈസലിനെ കസബ എസ്ഐ സജീവ് എസ്, സിറ്റി ഷാഡോ അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. ആന്ധ്രപ്രദേശില്‍ നിന്നും മൊത്തമായി കഞ്ചാവ് കൊണ്ടുവന്നു നഗരത്തിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്കാന് എത്തിച്ചതാണ് കഞ്ചാവ്. സിറ്റി പോലീസ് കമ്മീഷ്ണര്‍ ഉമയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നക്സല്‍ മേഖലയായ വാറങ്കലില്‍ നിന്നാണ് പ്രതി കഞ്ചാവ് സ്ഥിരമായി കൊണ്ടുവരുന്നത്. ആന്ധ്രയില്‍ ഒരു കിലോ കഞ്ചാവിന് എട്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് വില. കേരളത്തില്‍ എത്തിയാല്‍ കിലോയ്ക്ക് മുപ്പതിനായിരം രൂപ വരെയാകും. പിടിച്ചെടുത്ത കഞ്ചാവിന് സുമാര്‍ ഒന്നരലക്ഷം രൂപയുടെ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിയെ വടകര എന്‍ഡിപിഎസ് കോടതി മുന്‍മ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. കസബ അഡീഷണല്‍ എസ്ഐ അരുണ്‍പ്രസാദ്, സിപിഒ മാരായ ഷാജി, ബിജുമോന്, മുരളീധരന്, ഷാഡോ ടീം അംഗങ്ങളായ എഎസ്ഐ അപ്പുണ്ണി എം.പി, എസ്സിപിഒ മാരായ വിഷ്ണു, പ്രവീണ്‍കുമാര്‍, സിപിഒ മാരായ രമേശ് ബാബു, സുനില്‍ കുമാര്‍, പി.ടി. പ്രസീദ്കുമാര്‍, റിജില്‍, വിജിഷ്കുമാര്, ശ്രീലിന്‍സ്, രജിത്ത് ചന്ദ്രന്, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: