മാലിന്യ പ്രശ്‌നം; നാട്ടുകാര്‍ ആലിപ്പറമ്പ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Saturday 13 February 2016 2:08 pm IST

ആലിപ്പറമ്പ്: പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ മാലിന്യ കേന്ദ്രത്തിലെ ദുര്‍ഗന്ധം സഹിക്കവയ്യാതെ രോഷാകുലരായ നാട്ടുകാര്‍ അവസാനം പഞ്ചായത്ത് ഓഫീസ് തന്നെ ഉപരോധിച്ചു. പഞ്ചായത്തിന് സമീപം സ്വകാര്യവ്യക്തി ആശുപത്രി മാലിന്യമടക്കം ദുര്‍ഗ്ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ സ്വന്തം പറമ്പില്‍ കുഴിച്ചിട്ടു നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുന്നതായി സബ് കലക്ടര്‍, പോലീസ് എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പക്ഷേ നടപടികളൊന്നും ഉണ്ടായില്ല. കുറച്ചു ദിവസങ്ങളായി പരിസരത്ത് അതിരൂക്ഷമായ ദുര്‍ഗ്ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ചെരക്കാപരംബില്‍ കുഞ്ഞയമ്മു എന്നയാള്‍ രാത്രികളില്‍ മാലിന്യങ്ങള്‍ കുഴിച്ചിടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കര്‍ണ്ണാടക, വടക്കേ മലബാര്‍ എന്നിവിടങ്ങളില്‍ നിന്നും ലോറികളില്‍ മാലിന്യം രാത്രി എത്തിച്ചു ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടുകയാണെന്ന് പരിസര വാസികള്‍ പറയുന്നു. മാലിന്യപ്രശ്‌നത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.