ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു സൈനികര്‍. രാഷ്ട്രീയ റൈഫിള്‍, സെപ്ഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ്, സംസ്ഥാന പോലീസ്, സിആര്‍പിഎഫ് എന്നിവ സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തിയത്.
ഭീകരര്‍ ഒളിച്ചിരുന്ന വീടിന് അടുത്ത് എത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: