പ്രിയദര്ശന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വിമല രാമനെത്തുന്നു. നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വിമല വീണ്ടുമെത്തുന്നത്. ഒപ്പം എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ അന്ധകഥാപാത്രത്തെയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഇതൊരു ക്രൈം ത്രില്ലര്‍ ചിത്രമാണ്. ചെന്നൈ, കൊച്ചി, ഊട്ടി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം. പ്രിയദര്‍ശനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഗോവിന്ദിന്റേതാണ് കഥ. 20 വര്‍ഷത്തിനുശേഷം പ്രിയന് തിരക്കഥ എഴുതിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തമിഴ് നടനും സംവിധായകനുമായ സമുദ്രകനിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണുവും മാമുക്കോയയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനു വാസുദേവന്റെ വരികള്‍ക്ക് അഞ്ച് സംഗീത സംവിധായകരാണ് ഈണം നല്‍കുന്നത്. സെവന് ആര്‍ട്സിന്റെ ബാനറില്‍ ജി.പി. വിജയകുമാറാണ് ഒപ്പം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: