പ്രേക്ഷകരുടെ ഏറെനാളത്തെ ചോദ്യമാണ് ലാല്‍ജോസും മോഹന്‍ലാലും ഒരു ചിത്രത്തിനായി ഒരുമിക്കാത്തതെന്താണെന്ന്. മോഹന്‍ലാലിനെ വച്ചൊരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് ലാല്‍ജോസും വ്യക്തമാക്കി. ഒരു കോമഡി എന്റര്ടെയ്നര് ചിത്രമാണ് മോഹന്‍ലാലിനുവേണ്ടി ലാല്‍ജോസ് ഒരുക്കുന്നത്. ബെന്നി പി. നായരമ്പലമാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാതാവ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: