കൊച്ചി: സംസ്ഥാനതല ഹിന്ദുനേതൃസമ്മേളനം 15ന് രാവിലെ 10ന് എറണാകുളം ബിറ്റിഎച്ച് ഓഡിറ്റോറിയത്തില്‍ കേന്ദ്ര സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്യും. വിവിധ ഹൈന്ദവ സമുദായ- സാംസ്കാരിക സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളാണ് നേതൃസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 150 ഓളം സംഘടനകളില്‍ നിന്നായി 300 സംസ്ഥാന നേതാക്കളെയാണ് നേതൃസമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ ഹിന്ദുസമാജത്തിന്റെ ആവശ്യങ്ങള്‍ നേരില്‍ ബോധ്യപ്പെടുന്നതിന് കേന്ദ്രമന്ത്രിയെ നിയോഗിക്കണമെന്ന ഹിന്ദുഐക്യവേദിയുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി കേരളത്തിലെത്തുന്നത്. നേതൃസമ്മേളനത്തില്‍ വിവിധ സമുദായസംഘടനകള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍, ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരിക്കും.
ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കുന്ന നേതൃസമ്മേളനത്തില്‍ റിച്ചാര്‍ഡ് ഹെ എംപി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, വിഎച്ച്പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കെ.വി.മദനന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, സമുദായസംഘടനകളുടെ സംസ്ഥാന നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, സംസ്ഥാനസമിതിയംഗം ക്യാപ്റ്റന്‍ സുന്ദരം ജില്ലാ സംഘടനാ സെക്രട്ടറി എ.ബി.ബിജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: