ആലപ്പുഴ: പ്രീമിയം തുകയായ 155 രൂപ മാര്‍ച്ച് 23നകം അതാത് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അടച്ച് മത്സ്യഫെഡ് വഴി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം. അപകടമരണം സംഭവിച്ചാലോ കണ്ണ്, കൈകാലുകള്‍ ഇവയില്‍ ഏതെങ്കിലും രണ്ട് അവയങ്ങള്‍ നഷ്ടപ്പെട്ടാലോ അഞ്ചു ലക്ഷം രൂപയും ഏതെങ്കിലും ഒരു അവയവം നഷ്ടപ്പെട്ടാല്‍ രണ്ടരലക്ഷം രൂപയും ഇന്‍ഷുറന്‍സ് സഹായമായി ലഭിക്കും. അപകടങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ചികിത്സാ ചെലവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: