അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് സമാപനം

Saturday 13 February 2016 8:47 pm IST

ചെറുകോല്‍പ്പുഴ: നൂറ്റിനാലാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് സമാപനം. പമ്പാമണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ 7ന് ആരംഭിച്ച സനാതന മേളയില്‍ ആദ്ധ്യാത്മിക ആചാര്യന്മാരും വിവിധ മേഖലകളിലുള്ള പ്രമുഖരുമടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ 10.30ന് മതപാഠശാല ബാലഗോകുലം സമ്മേളനം ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മതപാഠശാല അദ്ധ്യാപക പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വി.കെ.രാജഗോപാല്‍ അദ്ധ്യക്ഷതവഹിക്കും. സ്വാമി വിജയഭാസ്‌ക്കരാനന്ദ സമ്മാനദാനം നിര്‍വ്വഹിക്കും. പി.കെ.അനൂപ് കൃഷ്ണന്‍ , രമാമോഹന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 12.30ന് അന്നദാനം, 1 ന് ഭക്തിഗാനസുധ, ഉച്ചയ്ക്ക് 2.45 ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, 3 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര-ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷതവഹിക്കും. ചക്കുളത്ത്കാവ് രാധാകൃഷ്ണന്‍ നമ്പൂതിരി സമാപന സന്ദേശം നല്‍കും. അഡ്വ.കെ.ശിവദാസന്‍നായര്‍ എംഎല്‍എ., ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, ദേശീയ നിര്‍വ്വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഈവര്‍ഷത്തെ ശ്രീ വിദ്യാധിരാജ ദര്‍ശന പുരസ്‌ക്കാരം അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പിന് നല്‍കി ആദരിക്കും. പി.എസ്.നായര്‍ സ്വാഗതവും അഡ്വ.എം.വി.ശശിധരന്‍നായര്‍ നന്ദിയും പറയും. വൈകിട്ട് 6 ന് രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ലക്ഷ്മീനാരായണപൂജ, 7.30ന് കൃഷ്ണ ഭജനാമൃതം എന്നിവ നടക്കും. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപത്തോടനുബന്ധിച്ചുള്ള വിദ്യാധിരാജ ദര്‍ശന കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കേന്ദ്രമന്ത്രി ഉമാഭാരതി നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.