ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കേന്ദ്രവിരുദ്ധ പ്രസംഗമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ആവശ്യപ്പെട്ടതും അതില്‍ കൂടുതലും സംസ്ഥാനത്തിന് നല്‍കിയിട്ടും കേന്ദ്രസര്‍ക്കാരിനെ പഴിപറയാന് ബജറ്റ് പ്രസംഗം ഉപയോഗിച്ചത് നന്ദികേടാണന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഒരു ചെപ്പടിവിദ്യയാണ് ഇപ്പോഴത്തെ ബജറ്റ.് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ നടത്തുന്ന ഈ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുവാനുള്ള തന്ത്രമാണന്നും ഇത് ജനം തിരച്ചറിഞ്ഞ് ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: