കണിച്ചുകുളങ്ങര ഉത്‌സവത്തിന് നാളെ കൊടിയേറും

Saturday 13 February 2016 8:58 pm IST

ചേര്‍ത്തല: പ്രസിദ്ധമായ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്‌സവം 15ന് കൊടിയേറും. ഇരുപത്തിയൊന്ന് ദിനങ്ങളിലായി നടക്കുന്ന ഉല്‍സവം മാര്‍ച്ച് ആറിന് ആറാട്ടോടെയാണ് സമാപിക്കുക. 15ന് രാത്രി ഏഴിന് തന്ത്രി ഡോ.ഷിബു കാരുമാത്രയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് ഗാനാര്‍ച്ചന. 16ന് രാത്രി സംഗീതസദസ്. 17ന് രാത്രി ഏഴിന് കഌസിക്കല്‍ നൃത്തം. എട്ടിന് വില്‍കലാമേള. 18ന് വൈകിട്ട് ഭക്തിഗാനാമൃതം. 19ന് വൈകിട്ട് നൃത്തം. 8.30ന് ട്രിപ്പിള്‍ സ്റ്റേജ് സിനിമ. 20ന് വൈകിട്ട് ഭക്തിഗാനമേള. ഒന്‍പതിന് കോമഡി ഷോ. 21ന് ചിക്കരകൊട്ടിക്കല്‍ കൂട്ടക്കള ഉല്‍സവം. വൈകിട്ട് പുല്ലാങ്കുഴല്‍ ഗാനതരംഗിണി. 8.30ന് കഌസിക്കല്‍ നൃത്തം. 22ന് വൈകിട്ട് അ!ഞ്ചിന് ആത്മീയ പ്രഭാഷണം. രാത്രി ഒന്‍പതിന് നാടകം. 23ന് വൈകിട്ട് ഭരതനാട്യം. ഒന്‍പതിന് വണ്‍ബേബി ഷോ. 24ന് രാവിലെ പ്രഭാഷണം. വൈകിട്ട് ആത്മീയ പ്രഭാഷണം. രാത്രി കഌസിക്കല്‍ നൃത്തം. 25ന് രാത്രി ഗാനമേള. 26ന് രാത്രി നൃത്തം. 27ന് വൈകിട്ട് നൃത്തോല്‍സവം. ഒന്‍പതിന് വിഷ്വല്‍ കഥാപ്രസംഗം. 28ന് വൈകിട്ട് സോളോഡ്രാമ. രാത്രി കഌസിക്കല്‍ നൃത്തം. 29ന് താലിചാര്‍ത്ത് ഉല്‍സവം. ഉച്ചയ്ക്ക് 12ന് പട്ടും താലിയും ചാര്‍ത്ത്. വൈകിട്ട് ഏഴിന് സംഗീതസദസ്. ഒന്‍പതിന് ഗാനമേള. മാര്‍ച്ച് ഒന്നിന് വൈകിട്ട് നാമസങ്കീര്‍ത്തനലഹരി. 9.30ന് നാടകം. രിന് വൈകിട്ട് ഭക്തിഗാനസുധ. ഒന്‍പതിന് നാടകം. മൂന്നിന് വൈകിട്ട് ഭക്തിഗാനമേള. 9.30ന് നൃത്തം. നാലിന് വൈകിട്ട് സംഗീതകച്ചേരി. ഒന്‍പതിന് നൃത്തം. അഞ്ചിന് തെക്കേ ചേരുവാരം ഉല്‍സവം. ഉച്ചയ്ക്ക് ഓട്ടന്‍തുള്ളല്‍. രണ്ടിന് ആത്മീയ പ്രഭാഷണം. വൈകിട്ട് നാലിന് കാഴ്ച ശ്രീബലി. രാത്രി 9.30ന് കഥാപ്രസംഗം. 11ന് പള്ളിവേട്ട. 12.30ന് നാടകം. ആറിന് വടക്കേ ചേരുവാര ഉല്‍സവം. ഉച്ചയ്ക്ക് ഓട്ടന്‍തുള്ളല്‍. 12ന് കൊടിമരച്ചുവട്ടില്‍ കുരുതി. വൈകിട്ട് കാഴ്ചശ്രീബലി. രാത്രി ഒന്‍പതിന് ദീപക്കാഴ്ച, 10.30ന് നാടകം, പുലര്‍ച്ചെ ഒന്നിന് ഗരുഡന്‍തൂക്കം, അഞ്ചിന് ആറാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.