തോടുകളില്‍ പോള നിറഞ്ഞു; കുമരകം നിവാസികള്‍ വലയുന്നു

Saturday 13 February 2016 10:18 pm IST

തോടുകളില്‍ പോളകള്‍ നിറഞ്ഞ നിലയില്‍

കുമരകം: തോടുകളില്‍ പോള നിറഞ്ഞും പൈപ്പില്‍ വെള്ളമില്ലാതെയും കുമരകം നിവാസികള്‍ വിഷമിക്കുന്നു. വേനലായതോടെ കുമരകത്തെ തോടുകളിലെ വെള്ളം വറ്റുകയും പോളനിറയുകയും ചെയ്ത് വെള്ളം മലിനമായതോടൊപ്പം കുടിവെള്ളത്തിനാശ്രയിച്ചിരുന്ന പൈപ്പുകളിലെ വെള്ളം വരവും നിന്നത് കുമരകത്തെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. തോട്ടില്‍ പായല്‍ തിങ്ങി നിറഞ്ഞത് വേമ്പനാട്ട് കായലിനെ ആശ്രയിച്ച് മണ്ണുവാരിയും കക്കാവാരിയും മത്സ്യബന്ധനം നടത്തിയും ഉപജീവനം നടത്തിവന്ന നൂറുകണക്കിന് തൊഴിലാളികളെ സാരമായി ബാധിച്ചിട്ടുണ്ട്.
വള്ളങ്ങള്‍ പോളക്കിടയിലൂടെ വേമ്പനാട്ടുകായലിലെത്തിക്കാനും തിരിച്ചു പോരാനുള്ള ബുദ്ധിമുട്ടും മൂലം ഇവരില്‍ പലരും കായലിലേക്കു പോകുന്നത് നിര്‍ത്തി. ടൂറിസം മേഖലയായ കുമരകത്തെ പ്രധാന വിനോദസഞ്ചാരം ജലമാര്‍ഗ്ഗമായതിനാല്‍ ആ മേഖലക്കും തിരിച്ചടിയായി. എല്ലാവര്‍ഷവും ഫെബ്രുവരി മാസം മുതല്‍ പോള നിറയലും കുടിവെള്ള ക്ഷാമവും ഇവിടെ പതിവാണെങ്കിലും ഇതിനൊരു പ്രതിവിധി മുന്‍കൂട്ടിയെടുക്കാന്‍ വിമുഖത കാണിക്കുന്ന അധികൃതരുടെ നടപടിയില്‍ കടുത്ത അമര്‍ഷമാണ് നാട്ടുകാര്‍ക്കിടയിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.