ഡിവൈഎഫ്‌ഐ ഏരിയ സമ്മേളനത്തില്‍ തമ്മിലടി

Sunday 14 February 2016 10:14 am IST

ചവറ: പന്മന വലിയം സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ഡിവൈഎഫ്‌ഐ ഏരിയ സമ്മേളനത്തില്‍ തമ്മിലടി. പാര്‍ട്ടി ഏരിയാകമ്മറ്റി അംഗീകരിച്ച പാനല്‍ ഏരിയ സെക്രട്ടറി അനില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി.മുരളീധരനെ എതിര്‍ത്ത ചവറ ഹരി, പന്മന രതീഷ് എന്നിവരെ പാനലില്‍ നിന്നും ഒഴിവാക്കിയതാണ് പ്രശ്‌നത്തിന് കാരണം. തുടര്‍ന്ന് ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയ്യാങ്കളിയും നടന്നു. സിപിഎമ്മി ന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് 20 ഓളം പേരെ പുറത്താക്കിയതിനുശേഷമാണ് പാനല്‍ അംഗീകരിച്ചത്. കുറെ കാലമായി ഡിവൈഎഫ്‌ഐയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചവറയില്‍ നടന്ന പല പൊതുപരിപാടികളിലും ഇത് പ്രകടമാകുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തിന് അനുകൂലമായിട്ടാണ് സിപിഎം ഏരിയ സെക്രട്ടറി പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപണമുണ്ട്. സിപിഎമ്മില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് തമ്മിലടി നടന്നിരിക്കുന്നത്. നിയമസ' തെരഞ്ഞെടുപ്പ് വരാനിരിക്കെ മണ്ഡലത്തിന്റെ പുറത്തുനിന്ന് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നതും ഇവിടെ സിപിഎമ്മില്‍ ചേരിതിരിവിന് കരണമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.