നഴ്സുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു നെരെ അക്രമം ; 8 പേര്‍ക്കെതിരെ കേസ്‌

Sunday 3 July 2011 8:43 pm IST

കാഞ്ഞങ്ങാട്‌: നഴ്സുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ്‌ അക്രമിച്ചുവെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ കൊട്ടോടിയിലെ പുഷ്പലതയുടെ പരാതി പ്രകാരം കവ്വാല്‍ മാടത്തിലെ നൌഫല്‍, റിയാസ്‌, ഫൈസല്‍ തുടങ്ങിയവര്‍ക്കതിരെയാണ്‌ കേസ്‌. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്‌ ടി.ബി.റോഡ്‌ ജംഗ്ഷനിലാണ്‌ സംഭവം. കവ്വാല്‍ മാടത്തിനു സമീപത്തെ അനില്‍കുമാറിനെ ഒരു സംഘം റോഡിലിട്ടു മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തിനു പുഷ്പലത ദൃക്സാക്ഷിയായിരുന്നുവത്രെ. ഈ വിരോധത്തില്‍ ക്വാര്‍ട്ടേഴ്സില്‍ കയറി വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും അതിനു തയ്യാറാകാതിരുന്നപ്പോള്‍ വാതിലും ജനലുകളും അടിച്ചു തകര്‍ത്തുവെന്നുമാണ്‌ കേസ്‌. അനില്‍കുമാറിനെ അക്രമിച്ചതിനും നൌഫല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.