മുംബൈ: മേക് ഇന്‍ ഇന്ത്യ പരിപാടിയുടെ സാംസ്കാരിക പരിപാടിക്കിടെ വേദിയില്‍ തീപ്പിടിത്തം. വേദിയുടെ അടിയില്‍നിന്ന് തീപടരുകയായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തുടങ്ങി ഒട്ടേറെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങിനിടെയായിരുന്നു അത്യാഹിതം. ഇവരെ അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. വന്‍ ദുരന്തം സംഭവിക്കാതെ ഒഴിവായി.
ഒട്ടേടെ താല്‍ക്കാലിക ടെന്റുകളും മറ്റും അഗ്നിയ്ക്കിരയായി. അഗ്നിശമന സംവിധാനം കഠിന പരിശ്രമം നടത്തിയാണ് തീ അണച്ചത്. വെടിക്കെട്ടില്നിന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് ആദ്യ നിഗമനം. തീപ്പിടിത്തം ശ്രദ്ധയില്‍ പെട്ടപ്പോള്‍ത്തന്നെ ലഭ്യമായ തീയണയ്ക്കല്‍ സംവിധാനങ്ങള്‍ സംഘാടകരും നാട്ടുകാരും വിനിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: