കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ മതപരിവര്‍ത്തന സുവിശേഷം ;അധികൃതരോട് റിപ്പോര്‍ട്ട് തേടും : മന്ത്രി

Sunday 14 February 2016 9:32 pm IST

തിരുവല്ല: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തുടര്‍ച്ചയായി നടക്കുന്ന സുവിശേഷക സംഘത്തിന്റെ പ്രസംഗം സംബന്ധിച്ച് വിശദീകരണം തേടുമെന്ന് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.കഴിഞ്ഞ ദിവസം പ്രണയദിനത്തോട് അനുബന്ധിച്ച് മണക്കാട് പെന്തക്കോസ് സഭാ സെമിനാരിയിലെ സുവിശേഷകസംഘം ബസ് ടെര്‍മിനലില്‍ നടത്തിയ മതപരിവര്‍ത്തനം ആഹ്വാനം ചെയ്യുന്ന പരിപാടിയെ കുറിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.കെഎസ്ആര്‍ടിസിയുടെ ചുമതലയില്‍ ഉള്ളതിരുവല്ല കെഎസ്ആര്‍ടിസി ബസ്റ്റാന്റിലും താലൂക്കിന്റെ വിവിധ ഭാഗത്തും നടത്തിയ സമാന പരിപാടികള്‍ക്ക് നഗരസഭയുടെ അനുമതി ഇല്ലായിരുന്നെന്നും നഗരസഭ ചെയര്‍മാന്‍ കെ.വി.വര്‍ഗീസും പ്രതികരിച്ചു.മനുഷ്യനെ യേശുവിലേക്ക് അടുപ്പിക്കാന്‍ ജാതിമതങ്ങള്‍ക്ക് അതീതമായി പ്രണയിക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രണയദിനത്തോട് അനുബന്ധിച്ച് സുവിശേഷക സംഘം ടെര്‍മിനലില്‍ നടത്തിയ പരിപാടി. മണിക്കൂറുകള്‍ നീണ്ടുനിന്ന പരിപാടിയില്‍ മറ്റ് മതവികാരങ്ങളെ വൃണപ്പെടുത്തുന്ന പരാമര്‍ശവും നടത്തി. കെടിഡിഎഫ്‌സിയെ,കെഎസ്ആര്‍ടിസിയൊ ഔദ്യോഗികമായി അനുമതി ഇല്ലാതെയാണ് പരിപാടി നടത്തിയത്.എന്നാല്‍ തിരുവല്ല എടിഒ വാക്കാല്‍ അനുമതി തന്നന്ന് സുവിശേഷക സംഘാടകര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി നടത്തിയപ്പോള്‍ ചോദ്യം ചെയ്യാഞ്ഞതെന്നാണ് കെടിഡിഎഫ്‌സിയുടെ വിശദീകരണം. എന്നാല്‍ ഇരുവിഭാഗത്തിലെയും ചില ഉദ്യോഗസ്ഥരുടെ പൂര്‍ണ ഒത്താശയോടെയാണ് പരിപാടി നടത്തിയെന്നാണ് സൂചന.വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലങ്ങളില്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ പരിപാടികള്‍ നടത്തരുതെന്നാണ് നിയമം. എന്നാല്‍ നിയമങ്ങളെ കാറ്റില്‍ പറത്തിയാണ കെഎസ്ആര്‍ടിസിയിലെയും കെടിഡിഎഫ്‌സിയുടെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ മതപരിവര്‍ത്തന നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.തിരുവല്ല ഡിപ്പോയില്‍ നിന്നുള്ള പല ബസുകളിലും സുവിശേഷം എഴുതിയ സ്റ്റിക്കറുകളും പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.കൂടാതെ സ്റ്റാന്റ് കേന്ദ്രീകരിച്ച് സുവിശേഷകരുടെ ലഘുലേഖ വിതരണവും സജീവമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.