ബലാത്സംഗം: ആര്‍ജെഡി എംഎല്‍എയെ പുറത്താക്കി

Sunday 14 February 2016 9:33 pm IST

പാറ്റ്‌ന: ബലാല്‍സംഗക്കേസില്‍ പ്രതിയായ എംഎല്‍എയെ ആര്‍ജെഡിയില്‍നിന്ന് പുറത്താക്കി. ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായിയായിരുന്ന രാജ് ബല്ലഭ് യാദവിനെ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ആര്‍ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ രാമ ചന്ദ്ര പൂര്‍ബെ അറിയിച്ചു. നാളന്ദയില്‍ 15കാരിയുടെ പരാതിയെ തുടര്‍ന്ന് ഡിഐജി ഷാലിന്‍ എംഎല്‍എയ്ക്ക് എതിരേ നടപടി തുടങ്ങിയിരുന്നു. ഫെബ്രുവരി ആറിന് ബലാല്‍ക്കാരം നടന്നുവെന്ന് ഫെബ്രുവരി ഒമ്പതിനാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.