തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര; പ്രതിഭകളെ ആദരിച്ചു

Sunday 14 February 2016 9:55 pm IST

തൊടുപുഴ: തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക തീര്‍ത്ഥയാത്രയുടെ ഭാഗമായി തൊടുപുഴയിലെ കലാ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പ്രഫ. തുറവൂര്‍ വിശ്വംഭരനും കവി എസ് രമേശന്‍ നായരും ചേര്‍ന്ന് പ്രതിഭകളെ പൊന്നാടയണിച്ചും പ്രശസ്തി പത്രം നല്‍കിയും ആദരിച്ചു. പ്രമുഖ സിനിമാ നാടക നടി തൊടുപുഴ വാസന്തി, മുന്‍ സന്തോഷ് ട്രോഫി താരവും സന്നദ്ധ രക്തദാനപ്രവര്‍ത്തകനുമായ പി.എ. സലിംകുട്ടി, ഇംഗ്ലീഷ് കവിയും ഗ്രന്ഥകാരനുമായ ഡോ. കെ.വി. ഡൊമിനിക്ക്, മാധ്യമപ്രവര്‍ത്തകനായ പൂവത്തിങ്കല്‍ ബാലചന്ദ്രന്‍, സാഹിത്യ പ്രവര്‍ത്തകനായ സുകുമാര്‍ അരിക്കുഴ, ജൈവകര്‍ഷക പ്രചാരകനായ കെ.ജെ. ആന്റണി, അയ്യപ്പപ്പാട്ട് കലാകാരനും ഗുരുസ്വാമിയമായ ബാബു സ്വാമി, അക്ഷരശ്ലോക വിദഗ്ദനായ ശശിധരന്‍ നെല്ലിക്കാവ്, നാടക സീരിയല്‍ നടന്‍ തൊടുപുഴ കൃഷ്ണന്‍കുട്ടി, ക്ഷേത്ര വാദ്യ കലാ വിദഗ്ദന്‍ ശ്രീകുമാര്‍ മാരാര്‍, കവിയും സാഹിത്യ പ്രവര്‍ത്തകനുമായ വി.കെ. സുധാകരന്‍, കര്‍ഷക അവാര്‍ഡ് ജേതാവ് കെ.ജി. സജീവ് കുമാര്‍, ചെണ്ട വിദ്വാന്‍ മാധവക്കുറുപ്പ്, സാഹിത്യകാരന്‍ എസ്.ഡി. പണിക്കര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ യു ജോണ്‍ എന്നിവരെയാണ് ആദരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.