കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തില്‍ അധികൃതരുടെ മൗനസമ്മതത്തോടെ നിലംനികത്താന്‍ വന്ന മൂന്ന് ടിപ്പറുകള്‍ പോലീസ് പിടികൂടി. മാഞ്ഞൂര്‍ ചാമക്കാല കോളനിക്ക് സമീപം ചിറപ്പാടത്താണ് അനധികൃതമായി നിലംനികത്തുന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കടുത്തുരുത്തി എസ്ഐ നടത്തിയ തിരച്ചിലിലാണ് മൂന്ന് ടിപ്പറുകള്‍ പിടികൂടിയത്.
യുഡിഎഫ് നേതാക്കളുടെ അറിവോടെയാണ് നിലംനികത്തല്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധി തവണ ആര്‍ഡിഒയ്ക്കും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും ഇവരുടെ സ്വാധീനംമൂലം നടപടിയുണ്ടായിരുന്നില്ല. കടുത്തുരുത്തിയില്‍ നാലു മാസത്തിനുള്ളില്‍ മൂന്ന് എസ്ഐമാരെ സ്ഥലം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: