ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്നു തുടക്കം

Sunday 14 February 2016 11:13 pm IST

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. 23ന് ആണ് ചരിത്രപ്രസിദ്ധമായ പൊങ്കാല. ഇന്ന് രാവിലെ 10.30നാണ് കാപ്പുകെട്ടി കുടിയിരുത്ത്. 24ന് രാത്രി നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ഇത്തവണ 40 ലക്ഷത്തോളം ഭക്തര്‍ പൊങ്കാലയിടാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ട്രസ്‌ററ് ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിയുടെയും മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് ഉത്സവച്ചടങ്ങുകള്‍ നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.