ബാലുശ്ശേരി: ചിറക്കല്‍ കാവ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന് ഇന്ന് കൊടിയേറും. നാളെ മുതല്‍ ശ്രീ ഭാഗവത സപ്താഹ യജ്ഞവും 26ന് പ്രതിഷ്ഠാദിനവും നടക്കും. രാവിലെ 5.30ന് നിര്‍മ്മാല്യ ദര്‍ശനം, ഗണപതിഹോമം, 8.30 ന് ഉഷപൂജ, ചിറക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും കൊടിമര ഘോഷയാത്ര, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, വൈകീട്ട് 6.30ന് ദീപാരാധന, കൊടിയേറ്റം, 7.30 ന് അത്താഴപൂജ, എന്നിവ നടക്കും.
നാളെ വൈകീട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാട് യജ്ഞശാലയില്‍ ദീപം തെളിയിക്കും. കണ്ണൂര്‍ പട്ടളം മണികണ്ഠന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍, ക്ഷേത്ര സംരക്ഷണസമിതി ജില്ലാ പ്രസിഡണ്ട് കെ.എം രാമചന്ദ്രന് സംബന്ധിക്കും.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫോക് ലോര്‍ ജേര്‍ണലിസത്തില്‍ ഡോക്ടറേറ്റ് നേടിയ വി.കെ ദീപേഷ്, ചിറക്കല്‍ കാവ് ക്ഷേത്രത്തില്‍ 23 വര്‍ഷമായി രാമായണ പാരായണം നടത്തുന്ന പി.കെ കുഞ്ഞിരാമന്‍മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. 18ന് വൈകീട്ട് 6.45ന് സര്‍വ്വൈശ്വര്യപൂജ നടക്കും.
20ന് വൈകീട്ട് കരിയാത്തന്‍കാവ് ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രം മാതൃസമിതിയുടെ കോല്‍ക്കളി ഉണ്ടാകും. 21ന് വൈകീട്ട് നാലിന് വൈകുണ്ഠം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും രുഗ്മിണി സ്വയം വരം ഘോഷയാത്ര ആരംഭിക്കും. ചിറക്കല്‍ കാവ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം മാതൃ സമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി നടക്കും.
22ന് ഗോപൂജ നടക്കും. 24ന് ദീപാരാധനയ്ക്ക് ശേഷം പാണ്ടി മേളത്തിന്റേയും ഗജവീരന്മാരുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ പൂരം മഹോത്സവത്തിന്റെ എഴുന്നള്ളത്ത് നടക്കും.
ചാല ഭഗവതി ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്ത് തിരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച് അത്താഴ പൂജയോടെ ഉത്സവം സമാപിക്കും. 26ന് പ്രതിഷ്ഠാദിനം നടക്കും. വൈകീട്ട് രമേശന്മാരാരും സംഘവും നയിക്കുന്ന തായമ്പക, ദീപാരാധനയ്ക്ക് ശേഷം സര്‍പ്പബലി, എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: