മാരാരിക്കുളം ക്ഷേത്രത്തില്‍ പഞ്ചലക്ഷപഞ്ചാക്ഷര ജപയജ്ഞം

Monday 15 February 2016 4:22 pm IST

മാരാരിക്കുളം: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുളള പഞ്ചലക്ഷപഞ്ചാക്ഷരജപയജ്ഞത്തനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. 27നാണ് യജ്ഞം.ശ്രീകോവില്‍ നവീകരണ കലശത്തോട് അനുബന്ധിച്ച് നടന്ന പഞ്ചകോടി പഞ്ചാക്ഷരജപയജ്ഞത്തിന്റെ നാലാം വാര്‍ഷികസ്മരണയാണ് പരിപാടി. ഏഴു മണിക്കൂര്‍ നീളുന്ന യജ്ഞത്തിന് ആരാമം മോഹനന്‍ , മേല്‍ ശാന്തി പ്രശാന്ത് തിരുമേനി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.500പേര്‍ക്കാണ് പ്രവേശനം. 500 പേര്‍ക്കാണ് പ്രവേശനം.ഒരാള്‍ ഇരുപതിനായിരം തവണ നമശിവായ ജപിക്കണം.കൊച്ചുകുട്ടുകളുമായി വരരുത്. മൊബൈല്‍ ഫോണിനും നിരോധനം ഉണ്ട്.കഴിഞ്ഞ യജ്ഞത്തില്‍ പങ്കെടുത്തവര്‍ സ്വീകരിച്ച രുദ്രാക്ഷവുമായി എത്തണം. ഫോണ്‍.04782862634.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.