വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ട്രൈബല്‍ ഓഫീസ് ഉപരോധിക്കും : യുവമോര്‍ച്ച

Monday 15 February 2016 7:44 pm IST

  തരിയോട് : ആദിവാസി കുടുംബത്തിന്റെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ട്രൈബല്‍ ഓഫീസ് ഉപരോധിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ടി.എം.സുബീഷ്. തരിയോട് ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡില്‍പ്പെട്ട അംബേദ്കര്‍ കോളനിയിലെ വേലായുധന്റെ കുടുംബത്തിന് 2009-2010ല്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റെിന്റെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വീടിന്റെ പണി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. വീട് നിര്‍മ്മാണം തറയില്‍ മാത്രം ഒതുങ്ങിയനിലയിലാണ്. പക്ഷെ രണ്ടുഘട്ടമായി കരാറുകാരന്‍ 18800, 35000 എന്നിങ്ങനെ രൂപ കൈപ്പറ്റുകയും ചെയ്തു. കരാറുകാരനെതിരെ പഞ്ചായത്ത് അധികൃതരും പട്ടികവര്‍ഗ്ഗവികസന വകുപ്പും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. നിലവില്‍ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടുന്ന ആദിവാസികുടുംബം കാട്ടുപുല്ല് മേഞ്ഞ കൂരയിലാണ് അന്തിയുറങ്ങുന്നത്. വേലായുധന് വീട് നിര്‍മ്മിക്കാന്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം. ആദിവാസികുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുകയും വീടിന്റെ പേരില്‍ പൈസ തട്ടിക്കുകയും ചെയ്ത കരാറുകാരനെതിരെ നടപടി സ്വീകരിക്കണം അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. രതീഷ്, ഹരിപ്രസാദ്, മന്‍മഥന്‍, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.