ആനന്ദമെന്നത് അറിവിനാല്‍ സൃഷ്ടിക്കപ്പെടുന്നു. അറിവ് സര്‍വ്വലോകത്തെയും സൃഷ്ടിപ്പാന് ഉണ്ടായ അറിവാകുന്നു. ഈ വ്യവസ്ഥയില്‍ കൂടി സര്‍വ്വലോകവും അവയിലെ സര്‍വ്വസൃഷ്ടികളും ഉളവായി. ഓരോ സൃഷ്ടികളിലേയും ഫലങ്ങളില്‍ നിന്ന് അതാതു സൃഷ്ടികളുടെ യഥാര്‍ത്ഥമായ അറിവ് അതാതിന്റെ ഫലം വെളിയില്‍ കൊണ്ടുവരുന്നു. ഇതുകൊണ്ട് ഉണ്ടായ അറിവിന്റെ ഫലമാണ് സൃഷ്ടികളില്‍ കൂടി പ്രത്യക്ഷീഭവിക്കുന്നത് എന്നത് ഒരു പരമാര്‍ത്ഥ ഹൃദയത്തിന് അല്ലെങ്കില്‍ പരമാത്മാവിന് അല്ലെങ്കില്‍ ആത്മബോധമുള്ള ഏവര്‍ക്കും കാണായ് വരും.
എങ്ങനെയെന്നാല്‍ സൂര്യന് അഖിലാണ്ഡം പ്രകാശിക്കുന്നതുകൊണ്ട് അഖിലാണ്ഡത്തിലുള്ള സര്‍വ്വസൃഷ്ടികളുടെയും ഫലവത്തായ നിലയും വിലയും കണ്ടറിയുന്നതിന് സാധിക്കുന്നു. ഇതുപോലെ പരമാര്‍ത്ഥജ്ഞാനം കൊണ്ട് സര്‍വ്വവും വിവേചിച്ച് അറിയുന്നതിനു സാധിക്കുന്നു. ഈ കാഴ്ച സര്‍വ്വസൃഷ്ടികള്‍ക്കും മുന്‍പ് ലോകസൃഷ്ടാവായ ദൈവത്തില്‍ ഉദിച്ചു പ്രകാശിച്ചിരുന്നതാണ്. ഈ പ്രകാശത്തെ വച്ചാണ് ദൈവത്തിനു ലോകത്തെ സൃഷ്ടിപ്പാന് സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: