കുമളി: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. തേക്കടി മൂന്നാര്‍ റോഡില്‍ കുമളിക്ക് സമീപം രണ്ടാം മൈലിലാണ് അപകടം നടന്നത്. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ വന്ന ചെന്നൈ സ്വദേശികളായ വിനോദ സഞ്ചാരികളാണ് വാഹനത്തിലുണ്ടയിരുന്നത്. ബസ് വളവില്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റും പരസ്യ ബോര്‍ഡും തകര്‍ത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കുമളി സ്വകര്യ ആശുപത്രിയിലും തുടര്‍ന്ന് തേനി മെഡിക്കല്‍ കോളജിലേക്കും മാറ്റി. പരിക്കേറ്റവരില്‍ 30 പുരുഷന്മാരും 10 സ്ത്രീകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: