ഏലപ്പാറ: ഹെലുബറിയ കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോമറിന്റെ സംരക്ഷണഭിത്തി അപകട ഭീഷണിയില്‍. പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള ഹെലുബറിയ കുമളി റൂട്ടിലാണ് അപകടം പതിയിരിക്കുന്നത്. നൂറ് കണക്കിന് കാല്‍നടയാത്രക്കാരും വാഹനങ്ങളും ഇതിലൂടെ കടന്നു പോകുന്നുണ്ട്. ഇതിനെപ്പറ്റി അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: