വരള്‍ച്ചാ ദുരിതാശ്വാസം: സംസ്ഥാനങ്ങള്‍ക്ക് 4000 കോടി കേന്ദ്രസഹായം

Monday 15 February 2016 9:40 pm IST

ന്യൂദല്‍ഹി: വരള്‍ച്ചാ ദുരിതാശ്വാസമായി കേന്ദ്രസര്‍ക്കാര്‍ 4000 കോടി രൂപ ഏഴ് സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് തുക നല്‍കുന്നത്. വരള്‍ച്ച രൂക്ഷമായ രാജസ്ഥാന് 1177.59 കോടി, തമിഴ്‌നാടിന് 1773.78 കോടി, ഝാര്‍ഖണ്ഡിന് 336.94 കോടി, ആന്ധ്രാപ്രദേശിന് 280.19 കോടി, അസമിന് 332.57 കോടി, ഹിമാചല്‍ പ്രദേശിന് 170.19 കോടി, നാഗാലാന്‍ഡിന് 16.02 കോടി എന്നിങ്ങനെയാണ് ദുരിതാശ്വാസം അനുവദിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച് തീരമാനമെടുത്തത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേന്ദ്രസംഘം സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.