കൊടുങ്ങൂര്‍: ആയില്യംകാവ് നാഗരാജ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക തിരുവുത്സവം 19, 20, 21 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങുകള്‍ക്ക് തന്ത്രി തിരുമാലതാഴ്ചയില് മഠം സുരേഷ് തിരുമേനി, ചടങ്ങുകള്‍ക്ക് തന്ത്രി തിരുമല താഴ്ചയില്‍ സുരേഷ് തിരുമേനി മുഖ്യകാര്‍മികത്വവും, മേല്‍ശാന്തി ഗിരീഷ് കുമാര്‍ തിരുമേനി സഹകാര്‍മികത്വവും വഹിക്കും. 19ന് രാവിലെ സര്‍പ്പപൂജ, ശിവപൂജ, രക്ഷസിന് പൂജ, നവകം പൂജ, നവകാഭിഷേകം, ഉച്ചപൂജ. 1ന് പ്രസാദമൂട്ട്. രാത്രി 9ന് ഗുരുതിപൂജ. 20ന് രാവിലെ 5.30ന് മഹാഗണപതിഹോമം, സര്‍പ്പപൂജ, പുഷ്പാഭിഷേകം, ഉച്ചപൂജ, പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന. 21ന് രാവിലെ മഹാനിവേദ്യം, വിശേഷാല്‍ പൂജകള്‍, 11.30ന് നൂറും പാലും, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് നിറമാലയും വിളക്കും, 7ന് മഹാസര്പ്പബലിപൂജ. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സുമതി ഗോപാലകൃഷ്ണന്, സെക്രട്ടറി കെ.വി. സോമന്, ഭരണസമിതിയംഗങ്ങളായ കെ.ജെ. ശങ്കരന്‍കുട്ടി ആചാരി, എന്‍.എം. രാജേന്ദ്രന്, കെ.കെ. ജഗദീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: