സബ് ഓഫീസ് അടച്ച് പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കണം

Monday 15 February 2016 11:12 pm IST

കാസര്‍കോട്: മോട്ടോര്‍ തൊഴിലാളികളുടെ ക്ഷേമനിധി അംശാധായം അടക്കുന്നതിന് തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന കാസര്‍കോട് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന സബ് ഓഫീസ് അടച്ച് പൂട്ടാനുള്ള അധികാരികളുടെ നീക്കം അവസാനിപ്പിക്കണമെന്നും ഈ ഓഫീസിന്റെ സേവനം കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ മെമ്പര്‍മാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ഓഫീസില്‍ പോകാതെ തന്നെ അവരുടെ അംശാധായം അടക്കാന്‍ തുടര്‍ന്നും കാസര്‍കോട് തന്നെ പ്രവര്‍ത്തിക്കണമെന്നും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ബിഎംഎസ്) ജില്ലാ കമ്മറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് കെ.എ.ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. വി.ബി.സത്യനാഥന്‍, എസ്.കെ.ഉമേഷ്, എ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ബാബു സ്വാഗതവും ഭരതന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.