ഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് ഇന്ന് കൊടിയിറങ്ങാനിരിക്കെ സ്വര്‍ണ്ണവേട്ടയില്‍ സര്‍വ്വകാല റെക്കോര്‍ഡുമായി ഇന്ത്യ കുതിക്കുന്നു. 181 സ്വര്‍ണ്ണവും 87 വെള്ളിയും 30 വെങ്കലവുമടക്കം 298 മെഡലുകളാണ് ഇന്ത്യ ഇതുവരെ വാരിക്കൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്ക ഇന്ത്യയുടെ പരിസരത്തുപോലുമില്ല.
25 സ്വര്‍ണ്ണവും 60 വെള്ളിയും 96 വെങ്കലവുമടക്കം 181 മെഡലുകളാണ് സിംഹളര്‍ നേടിയത്. 10 സ്വര്‍ണ്ണവും 35 വെള്ളിയും 55 വെങ്കലവുമടക്കം 100 മെഡലുകള്‍ നേടിയ പാക്കിസ്ഥാന് മൂന്നാമത്. 7 സ്വര്‍ണ്ണവും 8 വെള്ളിയും 18 വെങ്കലവുമടക്കം 33 മെഡലുകളുമായി അഫ്ഗാനിസ്ഥാന് നാലാമതും നാല് സ്വര്‍ണ്ണവും 14 വെള്ളിയും 52 വെങ്കലവുമടക്കം 70 മെഡലുകള്‍ നേടി ബംഗ്ലാദേശ് അഞ്ചാമതും നില്ക്കുന്നു. നേപ്പാള്‍ രണ്ട് സ്വര്‍ണ്ണമുള്‍പ്പെടെ 54 മെഡലുകള്‍ നേടിയപ്പോള്‍ മാലിദ്വീപും ഭൂട്ടാനും സ്വര്ണ്ണപട്ടികയില് ഇടംപിടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: