പേച്ചിയമ്മന്‍ കോവിലില്‍ അമ്മന്‍കുട ഉത്സവം

Monday 15 February 2016 11:13 pm IST

ചെറുവള്ളി: പേച്ചിയമ്മന്‍ കോവില്‍ അമ്മന്‍കുട ഉല്‍സവം 20 മുതല്‍ 23 വരെ നടത്തും. തന്ത്രി ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി സി. കെ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. 20 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് ദേവീഭാഗവത പാരായണം, 10.30ന് കലശാഭിഷേകം. 21 ന് രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് അലങ്കാര ഗോപുര സമര്‍പ്പണം വി. എസ്. എസ്. ജനറല്‍ സെക്രട്ടറി എം. ആര്‍. മുരളീധരന്‍ നിര്‍വഹിക്കും. 11 ന് സര്‍പ്പക്കാവില്‍ ആയില്യം പൂജ. 22 ന് രാവിലെ പത്തിന് പൊങ്കല്‍ പൂജ നടക്കും. രാവിലെ 10.15ന് വയലിന്‍ സോളോ, 10.30 ന് പൊങ്കല്‍ നിവേദ്യം, 12ന് മഹാപ്രസാദമൂട്ട്, 6.30ന് ദീപാരാധന, 7.30ന് കാപ്പുകെട്ട്, വില്‍പ്പാട്ട്. 23 ന് രാത്രി ഒന്‍പതിന് വഴിപാട് കരകം, പത്തിന് സംഗീതസദസ്, 11.30ന് ശക്തികരകം വരവ്, 12.30ന് പടുക്ക നിവേദ്യം, ഒന്നിന് ആഴിപൂജ, മഞ്ഞള്‍ നീരാട്ട് എന്നിവ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.