കൊട്ടാരക്കര: തപസ്യകലാസാഹിത്യവേദിയുടെ ഭാര്ഗവക്ഷേത്രപ്രദക്ഷിണ സാംസ്കാരിക തീര്‍ത്ഥയാത്രക്ക് കഥകളിയുടെ മണ്ണ് ഭാവോജ്വല വരവേല്പ് നല്കി. മണ്ണടിയിലെ വേലുത്തമ്പിയുടെ സ്മൃതികുടീരത്തില്‍ നിന്നും ഏനാത്ത് എത്തിയ യാത്രക്ക് കഥകളി പിറന്ന് വീണ മണ്ണിലേക്ക് തപസ്യ ജില്ലാ താലൂക്ക്’ഭാരവാഹികളും സാംസ്കാരികനായകരും ചേര്‍ന്ന് വരവേല്പ് നല്കി.
കൊട്ടാരക്കരയുടെ സാംസ്കാരികപ്രൗഢി വിളിച്ചറിയിച്ചുള്ള സ്വീകരണമാണ് നല്‍കിയത്. അവിടെ നിന്നും കൊട്ടാരക്കര മഹാഗണപതിയുടെ തിരുമുറ്റത്തിയ യാത്രയെ സ്തീകളും കുട്ടികളും അടങ്ങുന്ന സംഘം സ്വാഗതം ചെയ്തു. തുടര്‍ന്ന് ക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന സ്വീകരണസമ്മേളനം ആര്‍എസ്എസ് അഖില’ഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. നാദസ്വരവിദ്യാന് വെട്ടിക്കവല.കെ.എന്‍.ശശികുമാര്‍ അധ്യക്ഷനായിരുന്നു. പ്രൊഫ.പി.ജി,ഹരിദാസ്,ഡോ.എ.പി.അനില്‍കുമാര്‍,ഡോ.ബാലകൃഷ്ണന്, പി.ഉണ്ണികൃഷ്ണന്, സി.രജിത്കുമാര്‍, പി.രമടീച്ചര്‍, ഡോ.അശ്വതി,അനൂപ് കുന്നത്ത്, കെ.പി.വേണുഗോപാല്‍, പി.കെ.വിജയകുമാര്‍, തൃക്കണ്ണംമംഗല്‍ ഗോപകുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സാഹിത്യസാംസ്കാരിക നായകരായ കൊട്ടാരക്കര ഗംഗ, കൊട്ടാരക്കര’ഭദ്ര, താമരക്കുടി കരുണാകരന്മാസ്റ്റര്, കവി ഉമ്മന്നൂര്‍ ബാലകൃഷ്ണന്, എന്‍.പി.പുന്തല, വെളിയം വിവേകാനന്ദന്, നോവലിസ്റ്റ് കെ.വാസുദേവന്‍ എന്നിവരെ കവി എസ്.രമേശന്‍നായര്‍ ആദരിച്ചു. കൊട്ടാരക്കരയുടെ സാംസ്കാരികപൈതൃകത്തേകുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. സഹ്യസാനുവിന്റേയും സാഗരഭൂമിയുടേയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടി പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലങ്ങള്‍, മണ്മറഞ്ഞ സാഹിത്യകാരന്മാര്, വീരപുരുഷന്മാര്, പുണ്യപുരാണസ്ഥലങ്ങള് എന്നിവ സന്ദര്‍ശിച്ചാണ് മഹാകവി അക്കിത്തവും എസ്.രമേശന്‍നായരും, പി.നാരായണകുറുപ്പും ഉള്‍പ്പടെയുള്ളവര്‍ നേതൃത്വം നല്കുന്ന യാത്ര കൊട്ടാരക്കരയില്‍ എത്തിയത്.
ഇന്ന് ഗാന്ധിജി എല്ലാവിഭാഗക്കാര്‍ക്കും ആരാധനക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗല്‍ ക്ഷേത്രം, കടലായ്മന, കഥകളി മ്യൂസിയം, വേലുത്തമ്പിദളവ യുദ്ധത്തിന് തയ്യാറെടുത്ത തയ്യാര്‍കുന്ന്, കൊട്ടാരക്കര ശ്രീധരന്‍നായര്‍, ബോബികൊട്ടാരക്കര, ലളിതാംബികാ അന്തര്‍ജനത്തിന്റെ കോട്ടവട്ടത്തുള്ള ജന്മഗൃഹം എന്നിവ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സ്മരണകള്‍ പങ്കുവയ്ക്കും.
തുടര്‍ന്ന് പുനലൂര്‍, കോട്ടുക്കല്‍ ഗുഹാക്ഷേത്രം, ജഡായുപാറ എന്നിവിടങ്ങളും സന്ദര്‍ശിക്കും. കവി ഒഎന്‍വി കുറുപ്പ്, സൈനികന് സുധീഷ് എന്നിവര്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: